പ്രളയം വന്നപ്പോള്‍ നിങ്ങളെ സഹായിക്കാന്‍ എത്തിയത്, മോഡിഫിക്കേഷന്‍ ചെയ്ത വണ്ടിയുമായിട്ടായിരുന്നു സാറേ! രൂപമാറ്റം വരുത്തിയ വാഹനങ്ങളോടുള്ള പോലീസിന്റെ കലിപ്പിനെതിരെ യുവാക്കളുടെ പ്രതിഷേധ സ്വരം

‘നാട്ടില്‍ പ്രളയം വന്നപ്പോള്‍ നിങ്ങള്‍ക്കൊപ്പം ഇറങ്ങിയത് ഈ മോഡിഫിക്കേഷന്‍ ചെയ്ത വണ്ടിയുമായിട്ടായിരുന്നു സാറേ..’ ബൈക്ക് മോഡിഫിക്കേഷന്‍ ചെയ്തതിന്റെ പേരില്‍ 2000 രൂപ പിഴയിട്ട പോലീസുകാരനോട് ഒരു യുവാവ് പറഞ്ഞതാണിത്. മോഡിഫൈഡ് വാഹനങ്ങളെ വിഷയമാക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് പുറത്തിറക്കിയ ആല്‍ബമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

മോഡിഫിക്കേഷന്‍ വരുത്തിയ വാഹനങ്ങള്‍ക്ക് പോലീസ് പരിശോധനയും മറ്റ് നടപടികളും കര്‍ശനമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നതും.

വെള്ളപ്പൊക്കസമയത്ത് ഇത്തരം വണ്ടികളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് ന്യായീകരണവും വാദങ്ങളും. ഇതിന് പിന്നാലെയാണ് മോഡിഫിക്കേഷന്‍ ഗാനവുമായി ഒരു സംഘം യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. നാട്ടിലെ മറ്റ് ഗുരുതരപ്രശ്നങ്ങളില്‍ കര്‍ശന നിലപാട് സ്വീകരിക്കാത്ത മോഡിഫിക്കേഷന്‍ ചെയ്ത വാഹനം പിടിക്കാന്‍ നില്‍ക്കുന്ന അധികൃതരെയും പാട്ടിലൂടെ വിമര്‍ശിക്കുന്നുണ്ട്.

 

Related posts