ന്യൂഡൽഹി: സൗഹൃദ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗഹൃദങ്ങളെ ട്രോളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തെ പ്രമുഖ വ്യവസായികള്ക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം വീഡിയോയായി പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പരിഹാസം.
“നാം രണ്ട് നമുക്ക് രണ്ട് എന്ന് പറയുന്ന സര്‍ക്കാരിന് സൗഹൃദ ദിനാശംസകൾ’ രാഹുല്‍ പോസ്റ്റ് ചെയ്തു.
‘ഐ വില്‍ ബി ദേര്‍ ഫോര്‍ യു’എന്ന ഗാനത്തിനൊപ്പമാണ് മോദിയുടെയും വ്യവസായികളുടെയും വീഡിയോ ദൃശ്യങ്ങൾ രാഹുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.