സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഭരണനേതൃ പദവികളിൽ ഇടവേളകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ എത്തിയിട്ട് 20 വർഷം പൂർത്തിയാകുന്നു.
മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിൽ ഇടവേളകളില്ലാതെ മോദിയുടെ 20 ാം വർഷമാണിത്.
2001 ഒക്ടോബർ ഏഴിനാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പിന്നീട് 2002, 2007, 2012 വർഷങ്ങളിലും ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രിയായി തുടരുന്നതിനിടെയാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് പ്രധാനമന്ത്രിയായത്.
2019 ലെ തെരഞ്ഞെടുപ്പിലും വിജയം നേടി അദ്ദേഹം അധികാരം നിലനിർത്തി.