ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമുണ്ടോയെന്ന് പ്രധാനമന്ത്രിയോട് ശത്രുഘ്നന്‍ സിന്‍ഹ. ട്വിറ്ററിലൂടെയാണ് ശത്രുഘ്നൻ സിൻഹയുടെ ചോദ്യം.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി സര്, ആശങ്ക തുടരുകയാണ്. ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായ ഒരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ചില ആപ്പുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നും ഇത്തരം ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക ഫാക്ട് ചെക്കര്‍ അറിയിച്ചു. ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്തകള്‍ വരുന്നത്.
എന്തുകൊണ്ടാണ് സര് ഇത്തരം ആശങ്കകളും വൈരുദ്ധ്യങ്ങളും.’ സിന്‍ഹ ചോദിക്കുന്നു. ഇതെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.