അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെന്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്കി. തന്റെ സമ്പാദ്യത്തില്‍ നിന്നും 25,000 രൂപയാണ് ഹീര ബെന്‍ പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
അതേസമയം സംഭാവന നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിരുന്നു.
ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപമുള്ള റൈസിന് ഗ്രാമത്തിലാണ് 98കാരിയായ ഹീരാബെന്‍ ഇളയമകന് പങ്കജ് മോദിക്കൊപ്പം താമസിക്കുന്നത്.