ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി.
മോദി സാധാരണക്കാരൻ അല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രശംസ. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പുകഴ്ത്തൽ.
പ്രതിപക്ഷ പാർട്ടികൾക്കെതിരേയും വിമർശനമുന്നയിച്ചു. മോദി സർക്കാരിനെ താഴെയിറക്കാൻ 2019ൽ 24 പ്രതിപക്ഷ പാർട്ടികൾ മഹാസഖ്യമുണ്ടാക്കി.
മോദിയെ തുരത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ രാജ്യത്തെ ജനങ്ങൾ അവരെയാണ് തുരത്തിയതെന്നും തിവാരി പരിഹസിച്ചു.