ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ വർധനവ്. കഴിഞ്ഞ വർഷം 26.13 ലക്ഷം രൂപയായിരുന്ന പ്രധാനമന്ത്രിയുടെ ആസ്തി നടപ്പുവർഷം രണ്ട് കോടി 23 ലക്ഷം രൂപയായാണ് വർധിച്ചത്.
പ്രധാനമായും ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചുട്ടുള്ള തുക മാത്രമാണ് പ്രധാനമന്ത്രിയുടെ ആസ്ഥിയെന്നും പ്രധാനമന്ത്രിയുടെ പേരിലുണ്ടായിരുന്ന പൂർവിക സ്വത്തായി ലഭിച്ച ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്തതായുമാണ് ഏറ്റവും പുതിയ വിവരം.
സ്വന്തമായി വാഹനങ്ങൾ ഉടമസ്ഥയിലില്ലാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മ്യുച്ച്വൽ ഫണ്ടുകൾ, ഷെയറുകൾ, ബോണ്ടുകൾ എന്നിവയുടെ രൂപത്തിലും ആസ്ഥികളില്ല.
1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളും ചേർത്ത് 2,23,82,504 രൂപയാണ് പ്രധാനമന്ത്രിയുടെ ആകെയുള്ള സ്വത്തുക്കളെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) വെബ്സൈറ്റ് അറിയിക്കുന്നു.
കുടുംബാഗങ്ങളായ മൂന്ന് പേർക്ക് തുല്യ ഓഹരിയുള്ള ഗുജറാത്ത് ഗാന്ധിനഗറിലെ റെസിഡൻഷ്യൽ പ്ലോട്ട് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്വന്തമാക്കിയത്.