മോദിയുടെ വിവാദ സ്യൂട്ട് ഇനി ഗിന്നസ് ബുക്കിലേക്ക്, നാണക്കേട് സമ്മാനിച്ച സ്യൂട്ട് ഗിന്നസിലെത്തിയതും വിവാദമാകുമോ?

moddddപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവുമധികം പരിഹാസവും അപമാനവും നേരിടേണ്ടിവന്നത് ഒരു സ്യൂട്ട് കൊണ്ടാകും. ആ സ്യൂട്ട് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കിടെ മോദി ധരിച്ചിരുന്ന സ്വന്തം പേരെഴുതിയ സ്യൂട്ടാണ് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത്. ഫെബ്രുവരിയില്‍ നടന്ന ലേലത്തില്‍ 4.31 കോടി രൂപയ്ക്കാണ് സ്യൂട്ട് വിറ്റുപോയത്. ആ വില്പന തന്നെയാണ് സ്യൂട്ടിനെ ഗിന്നസിലെത്തിച്ചത്. ലോകത്ത് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ സ്യൂട്ട് എന്ന നിലയിലാണ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരിക്കുന്നത്.

മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സ്വകാര്യ എയര്‍ലൈന്‍ കമ്പനി ഉടമയും രത്‌ന വ്യാപാരിയുമായ ലാല്‍ജിഭായ് പട്ടേലാണ് കോടികള്‍ മുടക്കിയാണ് സ്യൂട്ട് സ്വന്തമാക്കിയത്. ഈ സ്യൂട്ട് സ്വന്തമാക്കാന്‍ തനിക്ക് പണം ഒരു പ്രശ്‌നമേയല്ലെന്നും അഞ്ച് കോടിക്ക് മുകളില്‍ തുക ഉയര്‍ന്നിരുന്നെങ്കിലും താന്‍ അത് സ്വന്തമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയാകുന്നതിനു മുമ്പും ശേഷവും മോദി തനിക്കു കിട്ടിയ ഉപഹാരങ്ങള്‍ ലേലത്തില്‍ വച്ചിരുന്നു. ഇതിലൂടെ ലഭിക്കുന്ന തുക സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഗംഗാ നദി ശുദ്ധീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് സ്യൂട്ട് ലേലത്തില്‍ ലഭിച്ച തുക വിനിയോഗിച്ചത്.

Related posts