അടുത്ത കാലത്തായി തിരിച്ചടികളുടെ ഒരു പ്രളയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരിടേണ്ടി വരുന്നത്. ചെയ്യുന്നതും പറയുന്നതും വിവാദത്തിലേ അവസാനിക്കൂ എന്ന അവസ്ഥ. ഇന്ത്യ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് താന്‍ ദിവസവും രണ്ട് മൂന്ന് കിലോ വീതം വിമര്‍ശനം കഴിക്കുന്നുണ്ടെന്നും അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും മോദി തന്നെ വെളിപ്പെടുത്തുക കൂടി ചെയ്തിരുന്നു. ഈ അവസരത്തില്‍ ആളുകളെ സമാധാനിപ്പിക്കാനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി നടത്തിയ ഒരു ട്വീറ്റും അതിന് ഒരു പൗരന് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
ഇന്ത്യയ്ക്ക് ദശലക്ഷ കണക്കിന് പ്രശ്നങ്ങളുണ്ട്, പക്ഷെ അത് പരിഹരിക്കാന്‍ നമുക്ക് കോടി കണക്കിന് ആളുകളുമുണ്ട്’ എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നൊരു ട്വീറ്റ്. മോദിയുടെ വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്റ്റോക്ക്ഹോമില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി നടത്തിയ സംവാദവുമായി ബന്ധപ്പെട്ടായിരുന്നു ഈ ട്വീറ്റ് ചെയ്തത്.
പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കകം ഈ ട്വീറ്റിന് സുബി എന്നൊരു ട്വിറ്റര്‍ ഉപയോക്താവ് കൊടുത്ത മറുപടിയാണ് പിന്നീട് രാജ്യം മുഴുവന്റെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ‘നിങ്ങളാണ് പ്രശ്നം, നിങ്ങളാണ് കാരണവും, പ്രതിവിധി 2019’. ഇതായിരുന്നു സുബിയുടെ ട്വീറ്റ്. നിരവധിയാളുകള്‍ സുബിയുടെ പോസ്റ്റിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയുണ്ടായി. ഇതിലും നല്ലൊരു മറുപടി ഇനി സ്വപ്നങ്ങളില്‍ മാത്രമാണെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.
We have a million problems but we have a billion people who can solve them: PM @narendramodi #BharatKiBaat
— PMO India (@PMOIndia) April 18, 2018
You are the problem. You are the cause. Solution is 2019 .
— Suby (@Subytweets) April 18, 2018