റിലീസിനൊരുങ്ങുന്ന പിഎം നരേന്ദ്രമോദി വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തറാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ പോസ്റ്ററിൽ ഗാനരചയിതാക്കളുടെ കൂട്ടത്തിൽ ജാവേദ് അക്തറിന്റെ പേര് എഴുതി ചേർത്തതാണ് വിവാദത്തിന് കാരണമായത്.
താൻ പാട്ട് രചിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പോസ്റ്ററിൽ തന്റെ പേര് കണ്ട് ഞെട്ടിയെന്ന് ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. പ്രസൂണ്‍ ജോഷി, സമീർ തുടങ്ങിയ ഗാനരചയിതാക്കൾക്കൊപ്പമാണ് ജാവേദ് അക്തറിന്റെയും പേര് പ്രത്യക്ഷപ്പെട്ടത്. നരേന്ദ്രമോദിയുടെ കഥാപാത്രത്തെ വിവേക് ഒബ്റോയി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമംഗ് കുമാറാണ്.