കത്തിയുമായി കടയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ മുളകുപൊടി എറിഞ്ഞ് പ്രതിരോധിച്ച് കടയുടമ. യുകെയിലെ ബര്‍മിംഗ്ഹാമിലെ കിംഗ്സ്റ്റാന്‍ഡിംഗ് മേഖലയിലാണ് സംഭവം. രാത്രി കട അടയ്ക്കുന്നതിന് തൊട്ട് മുന്‍പാണ് സംഭവം നടന്നത്.
കറുത്ത വസ്ത്രവും മാസ്കും ധരിച്ച് കൈയില്‍ കത്തിയുമായി എത്തിയയാള്‍ കടയുടമയോട് പണം ആവശ്യപ്പെട്ടു. പണപ്പെട്ടിയുടെ അരികില്‍ എത്തിയ ഉടമ പെട്ടന്ന് കൈയില്‍ മുളകുപൊടി വാരി മോഷ്ടാവിന്റെ മുഖത്തേക്ക് എറിയുകയായിരുന്നു.
മോഷ്ടാവ് ഉടന്‍ തന്നെ കടയുടെ പുറത്തേക്ക് ഇറങ്ങി ഓടി. കടയിലെ സിസിടിവിയിലാണ് ഈ സംഭവം പതിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ക്ക് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. സമയോചിതമായി ചിന്തിച്ച കടയുടമയ്ക്ക് അഭിനന്ദനപ്രവാഹമാണ്.