കാക്കയ്ക്കും തന് കുഞ്ഞ് പൊന്‍ കുഞ്ഞ് എന്നാണ് പഴമൊഴി. പക്ഷേ, ഈ സംഭവം കേള്‍ക്കുന്നവര്‍ ഒരമ്മയ്ക്ക് എങ്ങനെ സ്വന്തം കുഞ്ഞിനോട് ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിയുമെന്നായിരിക്കും ചോദിക്കുന്നത്.
കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡിജിലെ യോര്ക്കഷെയറിലാണ് സംഭവം. 29 വയസുള്ള ലൂസി സ്മിത്താണ് ക്രൂരയായ അമ്മ. മൂന്നരമാസം മാത്രംപ്രായമുള്ള കുഞ്ഞിനെയാണ് ഉപദ്രവിച്ചത്. റ്റെഡിയെന്നായിരുന്നു അവന്റെ പേര്.
ജനനം മുതല്‍ ക്രൂരത
ലൂസിയുടെ കാമുകനായ 31 വയസുള്ള കെയില്‍ മിച്ചലാണ് ഈ ക്രൂരതകള്‍ ചെയ്തത്. ജനിച്ച വീണതുമുതല്‍ ഇയാള്‍ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ബലമായി കുഞ്ഞിനെ പിടിച്ചതിന്റെയും ശക്തമായി എടുത്ത് എറിഞ്ഞതിന്റെയും തല കട്ടിയുള്ള ഏതോ പ്രതലത്തില്‍ ഇടിച്ചതിന്റെയും പരിക്കുകള്‍ റ്റെഡിയുടെ ശരീരത്തിലുണ്ടായിരുന്നു.
തലയ്ക്കേറ്റ ഗുരുതര പരിക്കായിരുന്നു റ്റെഡിയുടെ മരണത്തിന് കാരണം. തലയോട്ടിയ്ക്ക് പൊട്ടലും തലച്ചോറില്‍ രക്തസ്രാവവും നിരവധി എല്ലുകള്‍ ഒടിഞ്ഞതായും കാണപ്പെട്ടു.
മനസാക്ഷിയില്ലാത്ത കള്ളം
കാമുകന് ക്രൂരമായി ഉപദ്രവച്ചിട്ടും അമ്മ കുഞ്ഞിനെ ഡോക്ടറുടെ അടുക്കല്‍ എത്തിക്കാന്‍ ഏറെ വൈകി.
ആശുപത്രിയില്‍ അന്വേഷണത്തിനുവന്ന പോലീസുകാരോട് കയര്‍ക്കുകയും തങ്ങളൊന്നും ചെയ്തതല്ല എന്നായിരുന്നു അമ്മയുടെ മറുപടി.
കൂടാതെ ഒരു തരത്തിലുള്ള ദുഖവും ഈ അമ്മ പ്രകടിപ്പിച്ചിരുന്നില്ല. ഇതാണ് പോലീസിനു സംശയമുണ്ടാകാന്‍ കാരണം.
ചോദ്യം ചെയ്യലില്‍ പരിക്കുകള്‍ എങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്നായിരുന്നു ആദ്യം മറുപടി.
കാമുകനുമായുള്ള ബന്ധവും ഈ കൊലപതാകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചേദ്യത്തിനും ഇല്ല എന്നായിരുന്നു മറുപടി.
റ്റെഡി തന്റെ മകനാണെന്നും അവന് എന്ത് സംഭവിച്ചാലും ഞാന്‍ പറയും. അവന് എന്റെ എല്ലാമെല്ലാമാണെന്നും ലൂസി കൂട്ടിച്ചേര്‍ത്തു.
കള്ളം പൊളിയുന്നു
ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ ലൂസി തോംസണിന്റെ നേതൃത്വത്തിലുളള അന്വേഷണമാണ് കള്ളം പൊളിച്ചത്.
മൊഴികള്‍ തമ്മിലുള്ള വൈരുധ്യവും സങ്കടമില്ലാത്ത പെരുമാറ്റവും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നുള്ള ആണയിടലും സംശയത്തിനു കാരണമായി.
വിചാരണയ്ക്കിടയിലും ലൂസി തന്റെ മൊഴി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.ഒടുവില്‍ ലൂസി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ കോടതി രണ്ടു വര്‍ഷത്തെ കമ്യൂണിറ്റി ഓര്‍ഡറിനാണ് ശിക്ഷിച്ചത്.
കസ്റ്റഡിയിലായിരുന്ന സമയത്ത് ഏറെ ദിവസം ജയിലില്‍ കിടന്നതുകൊണ്ടാണിത്.കാമുകനാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞതിനാല്‍ മിച്ചലിന് ജീവപര്യന്തമാണ് ശിക്ഷവിധിച്ചത്.
സംരക്ഷിക്കേണ്ട കരങ്ങള്‍
ഇന്‍സ്പെക്ടര്‍ ലൂസി ഈ കേസിന്റെ വിധി പ്രഖ്യാപിച്ചത് ഏറെ സങ്കടത്തോടെയായിരുന്നു.
സംരക്ഷിക്കേണ്ട കരങ്ങളാണ് ഈ ക്രൂരകൃത്യം നടത്തിയതെന്നത് ഏറെ സങ്കടകരമാണെന്ന് അവര്‍ പറഞ്ഞു.ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് തെളിയിച്ചത്.