കൊച്ചി: തെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്. മൊഫിയ പര്‍വീണിന്റെ ആലുവയിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊഫിയയുടെ അച്ഛനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
സർക്കാർ മോഫിയയുടെ കുടുംബത്തിനൊപ്പമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പി. രാജീവ് കൂട്ടിച്ചേർത്തു.
സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ അച്ഛൻ ദിൽഷാദ് മാധ്യമങ്ങളോട് പറഞ്ഞു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു.