തിരുവനന്തപുരം: നവവധുവായ നിയമവിദ്യാര്‍ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ സിഐ സി.എല്‍. സുധീറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.
കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിക്കുക. സിഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ചു മോഫിയ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതിനു പുറമെ ഒത്തുതീർപ്പിനു പോലീസ് സ്റ്റേഷനിലേക്കു വിളി പ്പിച്ച് ഇരയെ അവഹേളിച്ചെന്നുമാണ് സിഐക്കെതിരേയുള്ള ആരോപണം.
കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയ ഉടൻ മോഫിയ ജീവനൊടുക്കു കയായിരുന്നു. പ്രതിഷേധത്തെ തുടർന്നു സിഐയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു.