നവംബർ 22 തിങ്കളാഴ്ച രാവിലെ 10 മണി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കുടുംബ വിഷയത്തിൽ സ്റ്റേഷൻ ഓഫീസർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച നടക്കുകയാണ്. പരാതിക്കാരിയും എതിർകക്ഷികളും തമ്മിൽ രമ്യതയിലെത്താനായില്ല. പ്രാണനായി പ്രണയിച്ച് വരണമാല്യം ചാർത്തിയ പ്രിയതമൻ മുഖത്ത് നോക്കി മനോരോഗിയെന്ന് മുദ്രകുത്തിയപ്പോൾ പരാതിക്കാരിയായ ഒരു പാവം പെൺകുട്ടിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നതോടെ അവളുടെ രോഷം അണപൊട്ടി. നീതിതേടിയെത്തി നിരാശയായി മടങ്ങാൻ ഒരുങ്ങിയപ്പോൾ പോലീസ് ഓഫീസറുടെ മുന്നിൽവച്ച് വഞ്ചനയുടെ ആ കപടമുഖമടച്ച് ഒരടി കൊടുത്തിട്ടാണ് അവൾ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഒടുവിൽ, സർവ സങ്കടങ്ങളും സങ്കൽപ്പങ്ങളും ഉള്ളിലൊതുക്കി അവൾ സ്വയം മരണക്കുരുക്ക് തീർത്ത് കിടപ്പുമുറിയിൽ തൂങ്ങിയാടി. പക്ഷേ, ഈ പകവീട്ടൽ പലർക്കും ഒരു പാഠമായി മാറുകയായിരുന്നു….! മോഹങ്ങൾ ഉള്ളിലൊതുക്കിയ മോഫിയ മൂന്നാം വർഷ നിയമ വിദ്യാർഥിനി. ക്യാമ്പസിലെ കിലുക്കാംപെട്ടി. … Continue reading മോഫിയയുടെ മരണം; പലതിനും പാഠമാണ്… പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നു…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed