ആലുവ: നിയമ വിദ്യാർഥിനിയുടെ ആത്മഹത്യാ കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സുഹൈലിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ്.
പ്രതിയുടെ മുൻകാല ചരിത്രം, കൂട്ടുകെട്ട്, സാമ്പത്തിക സ്രോതസ് തുടങ്ങിയവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ദിൽഷാദ് രാഷ്ട്രദീപികയോട് പറഞ്ഞു.
പ്രതി അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്നയാളായത് കൊണ്ട് വിദേശ ബന്ധത്തിലൂടെ തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടോയെന്ന സംശയമാണ് അനേഷിക്കണമെന്നാവശ്യപ്പെടാൻ കാരണം.
പ്രതിയുടെ കൈവശമുള്ള ഫോണുകളിൽ ഒരു നമ്പർ പകൽ സമയത്ത് എപ്പോഴും സ്വിച്ച് ഓഫ് ആയിരിക്കുമെന്ന് മകൾ പറഞ്ഞിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോൾ എനിക്ക് പല ഇടപാടുകളുമുണ്ടെന്ന് പറഞ്ഞു മോഫിയയെ മർദിച്ചിരുന്നതായും പിതാവ് പറഞ്ഞു.
ഇയാൾ ഉപയോഗിച്ചിരുന്ന മുഴുവൻ ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു അനേഷിക്കണം.
കൂടാതെ മോഫിയയുടെ എറ്റവും അടുത്ത കൂട്ടുകാരിയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും ഇവരും പ്രതിയും തമ്മിലുള്ള ബന്ധവും കൂടി അനേഷിക്കണമെന്നാണ് മോഫിയയുടെ പിതാവിന്റെ ആവശ്യം.