കൊറോണ ഭീതിയില്‍ ഷൂട്ടിംഗ് നിര്‍ത്തി വച്ച സാഹചര്യത്തില്‍ ദിവസവേതന ജീവനക്കാരെ സഹായിക്കാന്‍ വലിയ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് മോഹന്‍ലാല്‍. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് ആണ് ഇതിനെക്കുറിച്ച് അറിയിച്ചത്.
രണ്ട് മാസമെങ്കിലും സിനിമ നിര്‍മാണം നിശ്ചലമാകുന്ന സാഹചര്യത്തില്‍ ദിവസവേദനം കൊണ്ട് ജീവിതം മുന്പോട്ട് നയിക്കുന്ന യൂണിറ്റ് അംഗങ്ങളുള്പ്പടെയുള്ളവര്ക്കാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതെന്ന് ഉണ്ണികൃഷ്ണന് അറിയിച്ചു. ആദ്യമായി സാമ്പത്തിക സഹായം വാഗ്ദാനം നല്‍കിയത് മോഹന്‍ലാല്‍ ആണെന്നും ഉണ്ണികൃഷ്ണന് വ്യക്തമാക്കി.
ഇതിനായ് വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. തെലുങ്ക് താരം അല്ലു അര്‍ജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.