ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ട് ട്രോള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് ഡിവൈഎഫ്ഐ-സിപിഎം നേതാവ് മുഹമ്മദ് റിയാസാണ് ട്രോളന്മാരുടെ പുതിയ ഇര. വെനസ്വേ എംബസിയിലെത്തി പിന്തുണ നല്കുന്ന കത്ത് അംബാസിഡര്‍ക്ക് കൈമാറുന്ന ചിത്രമാണ് റിയാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിനാണ് അടിമുടി ട്രോളും പരിഹാസവുമായി കമന്റുകള്‍ നിറഞ്ഞൊഴുകിയത്.
കൂടുതല്‍ ലൈക് കിട്ടിയ ഒരു കമന്റ് ഇങ്ങനെ – വല്ല അസുഖവും വന്നാല്‍ ഉളുപ്പില്ലാതെ അമേരിക്കയ്ക്ക് ഓടുകയും ചെയ്യും…എന്നാലോ ഡയലോഗടിക്ക് ഒരു കുറവും ഇല്ല… അമേരിക്കന്‍ സാമ്രാജ്യത്വം തേങ്ങാക്കുല., മാങ്ങാത്തൊലി.. എന്നൊക്കെ… ജനങ്ങള്‍ 2019 ല്‍ എത്തി റിയാസേ…
നിങ്ങള്‍ 1984 ല്‍ ആണന്ന് കരുതി… അമേരിക്കയുടെ പേര് പറഞ്ഞുള്ള ഉഡായിപ്പ് ഒന്നും ഇനി വേവില്ല.. വെനിസ്വേലയിലെ പഴയ കമ്മ്യൂണിസ്റ്റ്വി പ്ലവകാരിയുടെ സമ്പാദ്യവും മക്കളുടെ ധൂര്‍ത്തും പത്രങ്ങളില്‍ വന്നത് മറക്കണ്ട. അമേരിക്കന്‍ സാമ്രാജ്യത്വം എന്ന് പറഞ്ഞ് പേടിപ്പിച്ചാല്‍ ആള്ക്കാര് വന്ന് സിപി എമ്മിന് വോട്ട് ചെയ്യും എന്നാണ് അഖിലേന്ത്യ കുണ്ടറഅണ്ടി കമ്പനി അധ്യക്ഷന്റെ ധാരണ ഇപ്പോഴും.
ഈ കമന്റിന് വലിയതോതില്‍ ലൈക്കാണ് ലഭിച്ചിരിക്കുന്നത്. ചിലര്‍ വെനസ്വേലയിലെ സ്ത്രീകള്‍ പട്ടിണി മാറ്റാന്‍ ശരീരം വിലക്കുന്നുവെന്ന വാര്‍ത്തയുടെ ലിങ്കുകളും കമന്റായി നല്കിയിരിക്കുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ സൈബര്‍ വിംഗ് പോലും റിയാസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടില്ലെന്നതും ശ്രദ്ധേയാണ്.
രസകരമായ ഒരു കമന്റ് ഇങ്ങനെ- ഇതറിഞ്ഞ ട്രമ്പ് പൊട്ടിക്കരഞ്ഞു കൊണ്ട് വൈറ്റ് ഹൗസിന് ചുറ്റും രണ്ട് റൗണ്ട് ഓടി. എന്നിട്ട് നേരെ റിയാസിനെ ഫോണില്‍ കുത്തി വിളിച്ചു എന്നിട്ട് കാലില്‍ വീണ് പറഞ്ഞു ‘അയ്യോ അറിയാതെ പറ്റി പോയതാണ് മാപ്പാക്കണം ! ഇനിയാവര്‍ത്തിക്കില്ല.
സ്വന്തം രാജ്യത്തില്‍ തന്നെ ഒരു സംസ്ഥാനത്തേക്ക് ചുരുങ്ങി അടപടലം തേഞ് നില്ക്കുന്ന ലവന് ഇന്റര്‍നാഷണല്‍ ഐക്യദാര്‍ഢ്യം കൊടുക്കണം പോലും ???? ഏഴീച്ച് പോടെ .. പോയ് വെല്ല കുണ്ടറ അണ്ടിയാഫീസിനും ജയ് വിളി ?? ഓരോ കോമഡി പീസുകള്‍ ??