ഷാമിക്കെതിരായി ഭാര്യ പുറത്തുവിട്ട തെളിവുകള്‍ കെട്ടിച്ചമച്ചത്, സ്‌ക്രീന്‍ഷോട്ടുകളില്‍ കാണിച്ചിരിക്കുന്ന സമയത്ത് ഷാമി ഗ്രൗണ്ടില്‍ ബാറ്റു ചെയ്യുകയായിരുന്നു, കേസില്‍ പുതിയ ട്വിസ്റ്റ്

മുഹമ്മദ് ഷാമിക്കെതിരേ ഭാര്യ ഹസിന്‍ ജഹാന്‍ നല്കിയ പരാതിയില്‍ നല്കിയ പീഡന, വഞ്ചനാ പരാതിയില്‍ പുതിയ ട്വിസ്റ്റ്. ഷാമിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിന്റെ തെളിവ് തന്റെ കൈയിലുണ്ടെന്നും ഹസിന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഷാമിക്ക് ആശ്വാസം പകരുന്നതാണ്. പോലീസില്‍ പരാതി നല്‍കാനായി ഭാര്യ കാണിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നുള്ള തെളിവുകള്‍ പുറത്തു വന്നിരുക്കുകയാണ്.

ഷാമിക്കെതിരേ ഹസിന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ച സ്‌ക്രീന്‍ഷോട്ടില്‍, സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്ന ദിവസം ഈ വര്ഷം 26 ജനുവരിയാണ്. പക്ഷെ ജനുവരി 24 മുതല്‍ 28 വരെ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിന് ജൊഹാനസ്ബര്‍ഗിലായിരുന്നു. ഡ്രസിങ് റൂമില്‍ പോലും ഫോണ്‍ ഉപയോഗിക്കാന്‍ അപ്പോള്‍ അനുവാദമില്ല. മാത്രമല്ല സന്ദേശം അയച്ചു എന്ന് പറയപ്പെടുന്ന 3 :09 നു കളിക്കാനായി ഗ്രൗണ്ടിലായിരുന്നു താരം.

ഈ സമയത്താണ് ഷമി 28 ബോളില്‍ നിന്നും 27 റണ്‍സ് സ്വന്തമാക്കിയത്. ഇതില്‍ നിന്നും ഉറപ്പാണ് സന്ദേശമയച്ചു എന്ന് പറയുന്ന സമയത്തു ഷമി മൈതാനത്തു സ്വന്തം ടീമിന് വേണ്ടി ഒരു ഫോറും നാലു സിക്‌സും അടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ കളിക്കാരന്റെ ഭാവി തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് ഭാര്യ ചെയ്ത കൊണ്ടിരിക്കുന്നതെന്നു ആരോപണങ്ങള്‍ ഉയരുന്നു. എന്തായാലും ബിസിസി ഐ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts