കോൽക്കത്ത: ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. പരിക്കിനെത്തുടർന്ന് 11 മാസത്തോളമായി അന്താരാഷ് ട്ര ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്ന ഷമി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനൊപ്പം രഞ്ജി ട്രോഫിയിൽ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ 11ന് രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരേയാണ് ബംഗാളിന്റെ ആദ്യ മത്സരം. ഈ മത്സരത്തിൽ ഷമി കളിക്കാണ് സാധ്യത. 18ന് ബിഹാറിനെതിരാണ് രണ്ടാം മത്സരം.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയിൽ ഏതെങ്കിലും ഒരു മത്സരത്തിൽ ഷമി കളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഒക്ടോബർ 19ന് ടെസ്റ്റ് പരന്പരയ്ക്കു തുടക്കമാകും.
കണങ്കാലിനു പരിക്കേറ്റശേഷം ഷമി ഇതുവരെ പന്തെറിഞ്ഞിട്ടില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ പേസറെ ബ്രിട്ടനിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.