കുട്ടികൾ ഇല്ലാത്തവർ കുട്ടികളെ ദത്തെടുത്ത് വളർത്തുന്പോൾ അവർ എന്നും സന്തോഷത്തോടയും ആരോഗ്യത്തോടെയും ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ പലരും ശരീരികമായി അവശതയനുഭവിക്കുന്നവരെയും മരണമുറപ്പായ രോഗബാധിതരെയും ഏറ്റെടുക്കാറില്ല. പക്ഷെ അവരിൽ നിന്നും എല്ലാം വ്യത്യസ്തനായി മാറിയിരിക്കുകയാണ് മുഹമ്മദ് ബസീക്ക് എന്നയാൾ. 1970കളിൽ ലിബിയയിൽ നിന്നും അമേരിക്കയിലേക്കു കുടിയേറിയയാളാണ് മുഹമ്മദ്.
മരണാസന്നരായ 40 കുട്ടികളെയാണ് അദേഹം ഇതുവരെ ഏറ്റെടുത്ത് വളർത്തിയത്. അവരിൽ 10 പേർ മരിച്ചു പോയി. ബാക്കിയുള്ളവരും ഇന്നല്ലങ്കിൽ നാളെ മരണത്തെ കാത്തിരിക്കുന്നവരാണ്. പക്ഷെ അവരുടെ ജീവിതത്തിലെ ഒരു ഭാഗമാകാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അദേഹം. മുഹമ്മദ് ഇപ്പോൾ പ്രധാനമായും ശുശ്രൂഷിക്കുന്നത് കാഴ്ചശക്തിയും കേൾവിശക്തിയുമില്ലാത്ത ആറുവയസുകാരിയെയാണ്. കൈകാലുകൾ മരവിക്കുന്ന രോഗം ബാധിച്ച് കിടപ്പിലുമാണ് കുട്ടി. മാത്രമല്ല, തലച്ചോർ സംബന്ധമായ രോഗവുമുണ്ട്. താൻ കുട്ടികളെ പരിചരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് അദേഹം പറയുന്നത്.