വാ​ളാ​ങ്കി​ച്ചാ​ൽ മോ​ഹ​ന​ൻ വ​ധവുമായി ബന്ധപ്പെട്ട് ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി; ​കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളല്ലെങ്കിലും കുറ്റകൃത്യത്തിന് വേണ്ട സഹായം ചെയ്തു നൽകി

കൂ​ത്തു​പ​റ​മ്പ്:​പാ​തി​രി​യാ​ട് വാ​ളാ​ങ്കി​ച്ചാ​ലി​ലെ സി​പി​എം നേ​താ​വ് കു​ഴി​ച്ചാ​ൽ മോ​ഹ​ന​നെ (53) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പ്ര​തി​ക​ൾ കൂ​ടി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ധ​ർ​മ​ട​ത്തെ എ​ൻ.​ല​നീ​ഷ് (34), പാ​തി​രി​യാ​ട് സോ​പാ​ന​ത്തി​ൽ വി​പി​ൻ (32) എ​ന്നി​വ​രാ​ണ് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

ഇ​വ​ർ ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്കെ​തി​രെ​യാ​യി​രു​ന്നു പോ​ലീ​സ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ല്കി​യ​ത്.​കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​ര​ല്ല കീ​ഴ​ട​ങ്ങി​യ ര​ണ്ടു പ്ര​തി​ക​ളും. മ​റ്റ് പ്ര​തി​ക​ൾ​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ന് സ​ഹാ​യം ചെ​യ്തു കൊ​ടു​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള​ത്.

ഇ​വ​രെ കൂ​ടാ​തെ നേ​ര​ത്തെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മ​റ്റ് 12 പ്ര​തി​ക​ളും കേ​സ് പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.​കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി ഒ​ളി​വി​ലാ​ണ്. 2016 ഒ​ക്ടോ​ബ​ർ 10നാ​യി​രു​ന്നു സി​പി​എം പ​ടു​വി​ലാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും വ​ളാ​ങ്കി​ച്ചാ​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ക​ള്ള് ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ മോ​ഹ​ന​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Related posts