കോഴിക്കോട്: ദാദ്ര നഗര്‍ ഹവേലിയില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും പട്ടികവര്‍ഗ്ഗക്കുരനുമായ മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ (എല്‍വൈജെഡി) ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്കി.
2021 ഫെബ്രുവരി 22 നാണ് മോഹന്‍ ദേല്‍ക്കര്‍ ബോംബെ മറൈന്‍ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗ തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മറൈന്‍ഡ്രൈവ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു .
പ്രതികള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ് അടക്കമുള്ള ശക്തമായ തെളിവുകളുണ്ടായിട്ടും മഹാരാഷ്ട്ര പോലീസ് പ്രത്യേക അന്വേഷണസംഘത്തിന്റെ മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയില്‍ സലീം മടവൂര്‍ ആരോപിച്ചു.
മുംബൈ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ സിബിഐയോ കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് സലീം മടവൂര്‍ ചീഫ് ജസ്റ്റിസിനു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.
ഇതേ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കും സലീം മടവൂര്‍ പരാതി നല്കി.