മുളങ്കുന്നത്തുകാവ്: വ്യത്യസ്തനായൊരു ലാബ് അറ്റൻഡറെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല. അതേ, ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഹൻ കുമാറാണ് സേവന രംഗത്ത് വ്യത്യസ്തനാകുന്നത്.
ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയെ ചികിത്സിച്ച ത്യശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോഴും കോവിഡ് ഡ്യൂട്ടി ചോദിച്ചുവാങ്ങുന്ന ഏക ജീവനക്കാരനാണ് പാന്പൂർ സ്വദേശിയായ മോഹൻ കുമാർ. തന്റെ പദവിയിലും താഴെയുള്ള നഴസിംഗ് അസിസ്റ്റന്റായും സേവനം ചെയ്യും.
കോവിഡ് രോഗിയെ പരിചരിക്കുന്നതു മുതൽ കോവിഡ് രോഗികൾ പാർക്കുന്ന വാർഡ് ശുചീകരിക്കുന്നതുവരെയുള്ള ജോലികൾ അതീവ സൂക്ഷ്മതയോടെ ചെയ്യും. ആശുപത്രി പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ശ്രമകരമായ ജോലിയും മോഹൻകുമാർ ചെയ്യാറുണ്ട്.
അങ്ങനെയാണ് മോഹൻ കുമാർ വിത്യസ്തനാകുന്നത്. പ്രളയക്കെടുതികൾക്കിടയിലും മോഹൻ കുമാറിന്റെ സന്നദ്ധ സേവനം ശ്രദ്ധേയമായിരുന്നു. 24 വർഷമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സേവനം ചെയ്യുന്നു.
വരുമാനത്തിന്റെ നല്ലെരു പങ്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മാറ്റി വയ്ക്കുന്ന ഇദ്ദേഹം ആശുപത്രിയിലെ പാവപ്പെട്ട രോഗികൾക്ക് മരുന്നിനും ഓപ്പറേഷൻ സർജിക്കൽ സാമഗ്രികൾ വാങ്ങാനും സാന്പത്തിക സഹായം നൽകാറുണ്ട്.