കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിനെതിരേ അപകീര്‍ത്തി പ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരേ കേസ് എടുത്തു. ഫേസ്ബുക്കില്‍ കള്ളപ്രചാരണം നടത്തിയപാരമ്പര്യ പ്രകൃതി ചികില്സകരായ കോഴിക്കോട്ടെ ജേക്കബ് വടക്കുംചേരി, കൊല്ലം മോഹനന് വൈദ്യര് എന്നിവര്‍ക്കെതിരേയാണ് തൃത്താല പൊലീസ കേസ് എടുത്തത്.
പ്രൈവറ്റ് ആയുര്‍വേദ മെഡിക്കൽ പ്രാക്ടീഷനേഴ്സ് അസോസിയേഷന്(പമ്പ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വിജിത്ത് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇരുവരും സമൂഹ മാധ്യമങ്ങളായ ഫേസ് ബുക്ക്, യൂട്യൂബ് വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണത്തിലൂടെ മുന്‍പും ഇരുവരും വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്.
നിപ്പാ വൈറസഎന്നത് ആരോഗ്യ വകുപ്പിന്റെ കള്ളപ്രചാരണമാണെന്നും മരുന്നമാഫിയയാണ ഇതിനുപിന്നിലെന്നും ഫേസബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. യൂട്യൂബിലുടെ ജേക്കബ് വടക്കുംചേരി നടത്തിയപ്രചരണം 13,000 പേര് ഷെയര്‍ ചെയ്യുകയും ചെയ്തു.
ഇയാള്‍ക്കെതിരേ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണ് ഇതിനകം ഉയര്‍ന്നിരിക്കുന്നത്. ഗുരുതരമായ അവസ്ഥയെ ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം മറച്ചുവച്ചആരോപണങ്ങള് പ്രചരിപ്പിച്ചതിനാണ്കേസ്.
രോഗിയെ പരിചരിച്ച നഴസ്അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗത്തെക്കുറിച്ച്ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ വാക്സിനെതിരേ ജേക്കബ് വടക്കുംചേരി ഇത്തരം പ്രചാരണം നടത്തിയിരുന്നു.
മോഹനന് വൈദ്യര് എന്ന പേരില്‍ പ്രചാരണം നടത്തുന്നയാള്‍ മുന്‍പ് മറ്റൊരുതൊഴില്‍ എടുത്ത് ജീവിച്ചിരുന്നയാളാണെന്നും പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലുടെയുള്ള തെറ്റായ പ്രചാരണം ശിക്ഷാര്‍ഹമാണെന്ന് സംസ്ഥാന മപാലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.ഇത്തരം പ്രചരണങ്ങള്‍ ഷെയര്ചെയ്യരുതെന്നും പോലീസ് ആവശ്യപ്പെട്ടു.