തിരുവനന്തപുരം : എൽഐസി ഏജന്റായ യുവതിയുടെ മരണം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ.കഴിഞ്ഞ പതിനെട്ടിനാണ് വർക്കല അയന്തി കടവിന് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ എൽഐസി ഏജന്റ് ജെസിയെ (54) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കടക്കാവൂർ ഭജനമഠം സ്വദേശി മോഹനനെ(55) പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് തുടർ അന്വേഷണം നടത്തുകയായിരുന്നു.ജെസിയുടേ ദേഹത്തു ഉണ്ടായിരുന്ന സ്വർണ മാല കാണാതായതിനെ തുടർന്ന് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണമാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
സിസിടിവി കാമറകളും മൊബൈൽ ടവറുകളും 10000 ത്തോളം മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയായ മോഹനിലേക്കും എത്തിയതും അറസ്റ്റ് ചെയ്തതതും .
ജെസിയും മോഹനനുമായി അടുപ്പമുണ്ടായിരുന്നു എന്നും സാമ്പത്തിക ഇടപാടുകൾ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജെസിയുടെ സാരി കൊണ്ട് കഴുത്ത് ഞെരിച്ചാണ് മോഹനൻ കൊല ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഹനനും ജെസിയും ഓട്ടോയിൽ റെയിൽവേ ട്രാക്ക് പരിസരത്ത് എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മോഹനന്റെ നീക്കങ്ങൾ രഹസ്യമായി പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
തുടർച്ചയായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും മൂന്ന് മാസത്തോളംപ്രതി കൊലപാതകത്തിനായി തയാറെടുടുപ്പ് നടത്തിയെന്നും പോലീസ് പറഞ്ഞു.വർക്കല സിഐ നിയസിന്റെ നേതൃത്വത്തിൽ കടക്കാവൂർ സിഐ അജേഷും സംഘവും ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്