ശബരിമല: മുന്‍ മന്ത്രിയും കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന് ഗുരുസ്വാമിയായി വീണ്ടും അയ്യപ്പ സന്നിധിയിലെത്തി. ഇക്കുറി മാളികപ്പുറമായി ഭാര്യ വി. ഹേമജയും കൂടെയുണ്ട്.
52- ാം തവണയാണ് അദ്ദേഹം ഇരുമുടി കെട്ടുമായി ശബരിമലയില്‍ എത്തുന്നത്. ഞായറാഴ്ചയാണ് കണ്ണൂര്‍ പാനൂരിലെ വീട്ടില്‍ നിന്നും കെട്ടുനിറച്ച് ബന്ധുക്കളും അയല്‍ക്കാരും സുഹൃത്തുക്കളും അടങ്ങിയ 35 അംഗ സംഘവുമായി എംഎല്‍എ ശബരിമലയ്ക്ക് പുറപ്പെട്ടത്.
നാല് കന്നിസ്വാമിമാരും സംഘത്തിലുണ്ടായിരുന്നു. എരുമേലിയില്‍ പേട്ട തുള്ളിയ സംഘം ഇന്നലെ രാവിലെ ദര്‍ശനം നടത്തി. തുടര്‍ന്ന് എംഎല്‍എ എല്ലാവരുടെയും നെയ്തേങ്ങ മുറിച്ച് നെയ്യഭിഷേകവും നടത്തിയാണ് മലയിറങ്ങിയത്.
ചില വര്‍ഷങ്ങളില്‍ ഒന്നിലേറെ തവണ കെ.പി. മോഹനന് എംഎല്‍എ ശബരിമലയിലെത്തിയിട്ടുണ്ട്.
കൃഷിമന്ത്രിയായിരുന്ന സമയത്തും ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് ഗുരുസ്വാമിയായി ശബരിമലയിലെത്തിയിരുന്നു.
കോവിഡ് പ്രതിസന്ധി മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കെ.പി. മോഹനന് എംഎല്‍എയും സംഘവും വിണ്ടും ശബരിമലയിലെത്തിയത്.