മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ ചിത്രം മലയാളികൾ പിന്നെയും പിന്നെയും കാണും.
അത്ര മനോഹരമായിട്ടാണ് കിലുക്കം എന്ന ചിത്രം സംവിധായകൻ പ്രിയദർശൻ മലയാളികൾക്ക് ഒരുക്കി നൽകിയിരിക്കുന്നത്.
കിലുക്കത്തിലെ പാട്ടായാലും തമാശകളായാലും സംഭാഷണങ്ങളായാലും എല്ലാം മലയാളികളുടെ മനസിൽ ഇപ്പോഴും ഒളിമങ്ങാതെയുണ്ട്.
ചിത്രം പുറത്തിറങ്ങിയിട്ട് 30 വർഷം പിന്നിട്ടിട്ടും കാലത്തെ അതിജീവിച്ച സിനിമയായി ഇന്നും മലയാളികൾക്കിടയിൽ കിലുക്കമുണ്ട്.
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനായ ചിത്രം. രേവതി നായികയായ ചിത്രം. ജഗതി ശ്രീകുമാർ, തിലകൻ, ഇന്നസെന്റ് തുടങ്ങിയവരൊക്കെ തകർത്ത് അഭിനയിച്ച ചിത്രം.
എന്നാൽ ആ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ വലിയൊരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. അതും തലനാരിഴയ്ക്ക്.
കിലുക്കത്തിലെ ഊട്ടിപ്പട്ടണം എന്നു തുടങ്ങുന്ന അടിപൊളി പാട്ട് ചിത്രീകരിക്കുന്ന സമയം. ഈ സീനിൽ തീവണ്ടിയുടെ മുകളിൽ മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും നിൽക്കുന്നു.
ഏറ്റവും അപകടം പിടിച്ച ചിത്രീകരണമായിരുന്നു ഒാടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ മുകളിലെ ഷൂട്ടിംഗ്. അന്ന് ഇന്നത്തെപ്പോലെ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ല.
തീവണ്ടിയുടെ മുകളിൽ ഗാനരംഗം ചിത്രീകരിക്കുന്പോൾ ജഗതി ശ്രീകുമാർ മോഹൻലാലിന്റെ എതിർവശത്ത് തിരിഞ്ഞ് നിൽക്കുകയായിരുന്നു.
രേവതി അവരുടെ തൊട്ടടുത്തും. പെട്ടെന്നാണ് എല്ലാവരും താഴ്ന്നു കിടക്കുന്ന ഇലക്ട്രിക് ലൈൻ കണ്ടത്. ജഗതി ശ്രീകുമാർ അത് കണ്ടപാടെ “ലാലേ കുനി’ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.
സാധാരണഗതിയിൽ കുനി എന്ന് വിളിച്ചുപറഞ്ഞാൽ നമ്മൾ അവിടേക്ക് തിരിഞ്ഞ് നോക്കി ’എന്തിനാ’ എന്നായിരിക്കും ചോദിക്കുക.
അങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇന്ന് നമുക്ക് മോഹൻലാലിനെ നഷ്ടമായേനെ. നെഞ്ചിനൊപ്പം ആയിരുന്നു ഇലക്ട്രിക് ലൈൻ നിന്നത്. ജഗതി ചേട്ടൻ പറഞ്ഞപാടെ മോഹൻലാൽ കുനിഞ്ഞു.
അദ്ദേഹത്തിന്റെ മുടിയിൽ തൊട്ടു തൊട്ടില്ലാ എന്ന നിലയിലാണ് അത് കടന്നുപോയത്. കുനിയാതെ അദ്ദേഹം നിന്നിരുന്നെങ്കിലോ കുനിയാൻ താമസിച്ചിരുന്നെങ്കിലോ മോഹൻ ലാലിന്റെ ജീവൻ തന്നെ അപകടത്തിലായേനേ.
ഈ രംഗം കണ്ടതോടെ സെറ്റിലുണ്ടായിരുന്നു എല്ലാവരും സ്തബ്ധരായി നിന്നുപോയി.