കു​രു​ക്കാ​യ​ത് കാ​വേ​രി​യു​ടെ ഫോ​ൺ! ഫോണുകൾ നിരീക്ഷിക്കുന്നതിനിടയിൽ കാ​വേ​രി​ എന്ന യുവതിയുടെ ഫോൺ സ്വി​ച്ച് ഓ​ൺ ആയതു പോ​ലീ​സ് കണ്ടെത്തി

ദു​രൂ​ഹ​ത പെ​രു​കി​യ​തോ​ടെ മൂ​ത്ര​പ്പു​ര​ക​ളി​ൽ മ​രി​ച്ചു​കി​ട​ന്ന യു​വ​തി​ക​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലീ​സ് താ​ര​ത​മ്യം ചെ​യ്തു വി​ല​യി​രു​ത്തി.

മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 20 പേ​രും വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നാ​ണ് മ​രി​ച്ച​തെ​ന്ന​ത് ഇ​തി​നു പി​ന്നി​ൽ പൊ​തു​വാ​യ ഒ​രു കാ​ര​ണ​മു​ണ്ട് എ​ന്ന നി​ഗ​മ​ന​ത്തി​ലേ​ക്കു പോ​ലീ​സി​നെ എ​ത്തി​ച്ചു. ര​ണ്ടു പേ​രു​ടെ ര​ക്ത​മാണ് സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്ന​ത്.

ഈ ​പ​രി​ശോ​ധ​ന​യി​ൽ വി​ഷാം​ശം സ​യ​നൈ​ഡ് ആ​ണെ​ന്നു തെ​ളി​ഞ്ഞു. സ​ യ​നൈ​ഡ് സാ​ധാ​ര​ണ​യാ​യി ആ​രും ആ​ത്മ​ഹ​ത്യ​ക്ക് ഉ​പ​യോ​ഗി​ക്കാ​റി​ല്ല എ​ന്ന​തു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു നീ​ങ്ങാ​ൻ അ​ന്വേ​ഷ​ക​രെ പ്രേ​രി​പ്പി​ച്ചു.

അ​പ്പോ​ഴും ഈ ​മ​ര​ണ​ങ്ങ​ളു​ടെ​യെ​ല്ലാം പി​ന്നി​ൽ ഒ​രു സീ​രി​യ​ൽ കി​ല്ല​ർ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന ധാ​ര​ണ ക​ർ​ണാ​ട​ക പോ​ലീ​സി​ന് ഇ​ല്ലാ​യി​രു​ന്നു. ഫോ​ൺ​കോ​ളു​ക​ളെ പി​ന്തു​ട​ർ​ന്നു​പോ​യെ​ങ്കി​ലും ഒ​ന്നി​ൽ​നി​ന്നു മ​റ്റൊ​ന്നി​ലേ​ക്കു നീ​ണ്ട​ത​ല്ലാ​തെ അ​തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ൻ അ​വ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല.

റെ​യ്ഡും തെ​ര​ച്ചി​ലും

ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ഈ ​സ്ത്രീ​ക​ൾ​ക്കു സെ​ക്സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം. സെ​ക്സ് റാ​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച ശേ​ഷം ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണോ​യെ​ന്ന സാ​ധ്യ​ത​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ചെ​റു​കി​ട ലോ​ഡ്ജു​ക​ളി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. എ​ന്നാ​ൽ, ഈ ​സ്ത്രീ​ക​ളെ​ക്കു​റി​ച്ച് അ​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഒ​ന്നുംത​ന്നെ ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ സ്ഥി​തി​യാ​യി. എ​ന്നാ​ൽ ഫോ​ൺ ന​ന്പ​രു​ക​ൾ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടു പോ​ലീ​സ് കാ​ത്തി​രു​ന്നു.

കാ​വേ​രി​യു​ടെ ഫോ​ൺ

കു​റ്റ​വാ​ളി എ​വി​ടെ​യെ​ങ്കി​ലും ഒ​രു തു​ന്പ് അ​ന്വേ​ഷ​ക​ർ​ക്കാ​യി ബാ​ക്കിവ​യ്ക്കും എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ത​ന്നെ മോ​ഹ​ൻ​കു​മാ​റും ത​ന്നി​ലേ​ക്കു​ള്ള ഒ​രു തു​ന്പ് പോ​ലീ​സി​നാ​യി ബാ​ക്കി​വ​ച്ചു. ഫോ​ണു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ൽ മ​രി​ച്ചുപോ​യ കാ​വേ​രി എ​ന്ന യു​വ​തി​യു​ടെ ഫോ​ൺ സ്വി​ച്ച് ഓ​ണാ​യ വി​വ​രം പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​തോ​ടെ പോ​ലീ​സ് ഈ ​ഫോ​ണി​ന്‍റെ വി​വ​ര​ങ്ങ​ൾ ട്രാ​ക്ക് ചെ​യ്തു. ഒ​ടു​വി​ൽ ധ​നു​ഷ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. ധ​നു​ഷി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ത​ന്‍റെ അ​മ്മാ​വ​നാ​യ മോ​ഹ​ൻ​കു​മാ​ർ ത​ന്ന​താ​ണ് ഫോ​ൺ എ​ന്നു ധ​നു​ഷ് വെ​ളി​പ്പെ​ടു​ത്തി.

മോ​ഹ​ൻ കു​ടു​ങ്ങു​ന്നു

ഇ​തോ​ടെ അ​ന്വേ​ഷ​ണം പ്ര​ഫ.​മോ​ഹ​ൻ കു​മാ​ർ എ​ന്ന സീ​രി​യ​ൽ കി​ല്ല​റി​ലേക്കു നീ​ണ്ടു. മോ​ഹ​ൻ കു​മാ​റി​നെത്തേ​ടി പോ​ലീ​സ് നീ​ങ്ങു​ന്ന​തി​നി​ടെ കാ​വേ​രി​യു​ടെ ഫോ​ൺ ന​ന്പ​റി​ൽ​നി​ന്നു സു​മി​ത്രശേ​ഖ​ര പൂ​ജാ​രി എ​ന്ന സ്ത്രീ​യെ നി​ര​ന്ത​രം വി​ളി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. പോ​ലീ​സു​കാ​ർ സു​മി​ത്ര​യെ ക​ണ്ടെ​ത്തി.

മോ​ഹ​ൻ കു​മാ​റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​വ​രെ ധ​രി​പ്പി​ച്ചു. പോ​ലീ​സ് പ​റ​ഞ്ഞ ക​ഥ​ക​ൾ കേ​ട്ട് അ​വ​ർ ഞെ​ട്ടി​ത്ത​രി​ച്ചു​പോ​യി. സു​മ​ത്ര​യെ ധൈ​ര്യ​പ്പെ​ടു​ത്തി മോ​ഹ​ൻ കു​മാ​റി​നെ കു​ടു​ക്കാ​ൻ അ​വ​ർ വ​ഴി പോ​ലീ​സ് കെ​ണി​യൊ​രു​ക്കി. അ​ങ്ങ​നെ ഒ​ടു​വി​ൽ രാ​ജ്യം ക​ണ്ട കൊ​ടും കു​റ്റ​വാ​ളി​ക​ളി​ലൊ​രാ‍​ളാ​യ മോ​ഹ​ൻ​കു​മാ​ർ അ​റ​സ്റ്റി​ലാ​യി.

പ്ര​തി മോ​ഹ​ൻ ത​ന്നെ​യോ?

മോ​ഹ​ൻകു​മാ​റി​നെ നേ​രി​ട്ടു ക​ണ്ട​പ്പോ​ൾ പോ​ലീ​സ് അ​ന്പ​ര​ന്നു. കാ​ര​ണം അ​യാ​ൾ​ക്ക് ഒ​രു കൊ​ല​യാ​ളി​യു​ടെ യാ​തൊ​രു രൂ​പ​ഭാ​വ​ങ്ങ​ളും ഇ​ല്ലാ​യി​രു​ന്നു. നി​ഷ്ക​ള​ങ്ക ഭാ​വ​ത്തോ​ടെ നി​ൽ​ക്കു​ന്ന ഇ​യാ​ൾ​ക്ക് ഇ​ത്ര​യ​ധി​കം കൊ​ല​പാ​ത​ക​ങ്ങ​ൾ ചെ​യ്യാ​നാ​കു​മോ​യെ​ന്ന​തു പോ​ലീ​സി​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി.

അ​റ​സ്റ്റി​ലാ​യ മോ​ഹ​ൻ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​പ​ര​ന്പ​ര​ക​ളാ​ണ് അ​യാ​ൾ​ക്കു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി​യാ​ണ് യു​വ​തി​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ചി​രു​ന്ന​ത്.

കു​റെ​നാ​ൾ ഫോ​ണി​ലൂ​ടെ​യു​ള്ള സം​സാ​ര​ത്തി​ലൂ​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റും. അ​വ​ർ ത​ന്‍റെ വ​രു​തി​യി​ലാ​യി​ക്ക​ഴി​ഞ്ഞു എ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ പി​ന്നെ ന​ഗ​ര​ങ്ങ​ളി​ലെ ബ​സ്‌ സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഏ​തെ​ങ്കി​ലും ലോ​ഡ്ജി​ലോ ഹോ​ട്ട​ലി​ലോ മു​റി​യെ​ടു​ക്കും. ആ ​രാ​ത്രി അ​വ​ർ​ക്കൊ​പ്പം ചെ​ല​വി​ടും.

പി​ന്നീ​ട് ഗ​ർ​ഭി​ണി​യാ​കാ​തി​രി​ക്കാ​നു​ള്ള ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​യാ​ണെ​ന്നു പ​റ​ഞ്ഞു നേ​ര​ത്തെ സ​യ​നൈ​ഡ് ക​ല​ർ​ത്തി സൂ​ക്ഷി​ച്ച ഗു​ളി​ക ന​ല്കും.

സം​ശ​യം തോ​ന്നാ​ത്ത മു​ങ്ങ​ൽ

സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ​ക്കു​റി​ച്ചു​ള്ള ഒ​രു സൂ​ച​ന​യും ല​ഭി​ക്കാ​ത്ത വി​ധം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ഒാ​രോ നീ​ക്ക​ങ്ങ​ളും. ഗു​ളി​ക ന​ൽ​കി​യി​ട്ട് മൂ​ത്ര​ശ​ങ്ക​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്ത്രീ​ക​ളു​ടെ മൂ​ത്ര​പ്പു​ര​യി​ലെ​ത്തി ക​ഴി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു പ​റ​ഞ്ഞു​വി​ടും.

ഇ​ങ്ങ​നെ അ​ക​ലെ​നി​ന്ന് ഇ​വ​രു​ടെ മ​ര​ണം ഇ​യാ​ൾ ഉ​റ​പ്പാ​ക്കും. ഇ​തി​ന​കം​ത​ന്നെ ത​ന്ത്ര​ത്തി​ൽ ഊ​രി വ​യ്പി​ച്ച അ​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ൺ സിം ​കാ​ർ​ഡും സ്വ​ന്ത​മാ​ക്കി സ്ഥ​ലം​വി​ടും. ഈ ​സിം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചാ​വും അ​ടു​ത്ത ഇ​ര​യു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ൾ.

അ​ങ്ങ​നെ ഇ​യാ​ൾ എ​ല്ലാ സം​ഭ​വ​ത്തി​ലും അ​ദൃ​ശ്യ​നാ​യി നി​ൽ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ൽ 32 കൊ​ല​പാ​ത​ക​ങ്ങ​ൾ താ​ൻ ന​ട​ത്തി​യ​താ​യി പോ​ലീ​സി​നോ​ടു മോ​ഹ​ൻ കു​മാ​ർ സ​മ്മ​തി​ച്ചെ​ങ്കി​ലും ഇ​രു​പ​തെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ് പോ​ലീ​സി​നു യ​ഥാ​ർ​ഥ സാ​ക്ഷി​ക​ളെ​യും തെ​ളി​വു​ക​ളും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്.

ദ​ക്ഷി​ണ ക​ന്ന​ട, മ​ടി​ക്കേ​രി, ഹാ​സ​ന്‍, ബം​ഗ​ളൂ​രു, മൈ​സൂ​രു, കേ​ര​ള​ത്തി​ലെ കാ​സ​ർ​ഗോ​ഡ് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലേ​ക്കു നീ​ണ്ടി​രു​ന്നു ഇ​യാ​ളു​ടെ കൊ​ല​പാ​ത​ക പ​ര​ന്പ​ര​ക​ൾ. 2009 ഒ​ക്ടോ​ബ​ര്‍ 21നാ​ണ് മോ​ഹ​ന്‍ കു​മാ​ര്‍ പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്.

വി​നി​ത, ശാ​ര​ദ, ശ​ശി​ക​ല, ബേ​ബി നാ​യി​ക്, അ​നി​ത, ഹേ​മ, വി​ജ​യല​ക്ഷ്മി, യ​ശോ​ദ, പു​ഷ്പ, സു​ന​ന്ദ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഇ​യാ​ളു​ടെ ക്രൂ​ര​വി​നോ​ദ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രാ​ണ്.

(തു​ട​രും)
തയാറാക്കിയത്: റെനീഷ് മാത്യു

Related posts

Leave a Comment