ദുരൂഹത പെരുകിയതോടെ മൂത്രപ്പുരകളിൽ മരിച്ചുകിടന്ന യുവതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസ് താരതമ്യം ചെയ്തു വിലയിരുത്തി. മരിച്ചനിലയിൽ കണ്ടെത്തിയ 20 പേരും വിഷം ഉള്ളിൽച്ചെന്നാണ് മരിച്ചതെന്നത് ഇതിനു പിന്നിൽ പൊതുവായ ഒരു കാരണമുണ്ട് എന്ന നിഗമനത്തിലേക്കു പോലീസിനെ എത്തിച്ചു. രണ്ടു പേരുടെ രക്തമാണ് സാന്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നത്. ഈ പരിശോധനയിൽ വിഷാംശം സയനൈഡ് ആണെന്നു തെളിഞ്ഞു. സ യനൈഡ് സാധാരണയായി ആരും ആത്മഹത്യക്ക് ഉപയോഗിക്കാറില്ല എന്നതു പോലീസ് കൂടുതൽ അന്വേഷണത്തിലേക്കു നീങ്ങാൻ അന്വേഷകരെ പ്രേരിപ്പിച്ചു. അപ്പോഴും ഈ മരണങ്ങളുടെയെല്ലാം പിന്നിൽ ഒരു സീരിയൽ കില്ലർ ഒളിച്ചിരിപ്പുണ്ടെന്ന ധാരണ കർണാടക പോലീസിന് ഇല്ലായിരുന്നു. ഫോൺകോളുകളെ പിന്തുടർന്നുപോയെങ്കിലും ഒന്നിൽനിന്നു മറ്റൊന്നിലേക്കു നീണ്ടതല്ലാതെ അതിന്റെ യഥാർഥ ഉടമയെ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. റെയ്ഡും തെരച്ചിലും ദൂരൂഹ സാഹചര്യത്തിൽ മരിച്ച ഈ സ്ത്രീകൾക്കു സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക അന്വേഷണം. സെക്സ് റാക്കറ്റുകൾ … Continue reading കുരുക്കായത് കാവേരിയുടെ ഫോൺ! ഫോണുകൾ നിരീക്ഷിക്കുന്നതിനിടയിൽ കാവേരി എന്ന യുവതിയുടെ ഫോൺ സ്വിച്ച് ഓൺ ആയതു പോലീസ് കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed