തിരുവനന്തപുരം: ഭൗമമണിക്കൂര്‍ ആചരണത്തില്‍ ഇരുട്ടിൽനിന്നുകൊണ്ട് നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് ലൈവ്. ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ വിളക്കുകള്‍ അണയ്ക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരട്ടത്തുനിന്ന് ഫേസ്ബുക്ക് ലൈവ് നൽകിയത്. ഭൂമിയെ സംരക്ഷിച്ചുനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു ലാലിന്റെ ഫേസ്ബുക്ക് ലൈവ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍നിന്നും ഭൂമിയെ രക്ഷിക്കുക, ഊർജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുക എന്നീ ഉദേശ്യങ്ങളോടെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വർ ആണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്.