വ്യത്യസ്തമായ പല കഴിവുകളും ഉള്ള നടനാണ് മോഹന്‍ലാല്‍ എന്ന് പലരും പറയാറുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ സൗന്ദര്യബോധം. ഒപ്പം അഭിനയിച്ചിട്ടുള്ള നടീനടന്മാരെല്ലാം ഇക്കാര്യം പല അവസരങ്ങളിലും തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ അദ്ദേഹം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ സൗന്ദര്യാസ്വാദനത്തിനുള്ള കഴിവിനെ വീണ്ടും വാര്‍ത്തയാക്കിയത്. സാരിയുടുക്കുക എന്ന് പറയുന്നത് തന്നെയൊരു കലയാണെന്നും ഭാര്യയെ സാരിയുടുക്കാന്‍ താന്‍ സഹായിച്ച് കൊടുക്കാറുണ്ടെന്നുമാണ് നടന്‍ മോഹന്‍ലാല്‍ തന്റെ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. ആകര്‍ഷകമായി സാരിയുടുക്കുക വളരെ പ്രയാസമാണ്.
നല്ല ഭംഗിക്ക്, ഷെയ്‌പ്പൊപ്പിച്ച് ഉടുക്കുക. അതിലൊരു സൗന്ദര്യമുണ്ട്. സാരിയുടുക്കാനൊക്കെ താന്‍ ഭാര്യയായ സുചിത്രയെ സഹായിക്കാറുണ്ട്. പ്ലീറ്റ് പിടിച്ച് കൊടുക്കാറുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. തന്റെ ശരീരപ്രകൃതി ഈ 40 വര്‍ഷത്തിനിടയ്ക്ക് തനിക്കൊരു പ്രശ്‌നമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരപ്രകൃതി കുറഞ്ഞിരിക്കുന്നത് തന്നെയാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം. തന്റെ ശരീരം കാണുന്നവര്‍ക്ക് ഒരുപക്ഷേ അസ്വസ്ഥമായി തോന്നിയേക്കാം. അത് നല്ലതാണെന്ന് പറയുന്നില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു. ശരീരപ്രകൃതമെന്ന് പറയുന്നത് പല കാര്യങ്ങള്‍ കൊണ്ടുണ്ടാവുന്നതാണല്ലോ. പൈതൃകം, നമ്മുടെ ജെനിറ്റിക്‌സ്, അങ്ങനെ ചില കാര്യങ്ങള്‍. എക്‌സര്‍സൈസ് കൊണ്ടൊന്നും അത് പൂര്‍ണമായി മറികടക്കാനാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.