ലക്ഷ്യം, വണ്ണം കുറയ്ക്കുക! മാസ് ആക്ഷന് ഒരുങ്ങാന്‍ മോഹന്‍ലാല്‍ ആയുര്‍വേദചികിത്സയില്‍

Mohanlal_ayurveda

കഴിഞ്ഞ ദിവസം നടന്ന ഒരു പ്രമുഖമാസികയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാലിനു വേണ്ടി അവാര്‍ഡ് വാങ്ങാനെത്തിയത് സംവിധായകന്‍ വൈശാഖ് ആയിരുന്നു. അന്നുതൊട്ട് മോഹന്‍ലാല്‍ എവിടെ എന്ന ചോദ്യമായിരുന്നു ആരാധകരുടെ മനസില്‍. എന്നാല്‍, പുതിയ ചിത്രത്തിനു വേണ്ടി തയാറാകാന്‍ ആയുര്‍വേദ ചികിത്സയിലാണ് താരമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ബിഗ് ബജറ്റിലൊരുങ്ങുന്ന ബി. ഉണ്ണികൃഷ്ണന്‍റെ പുതിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കു വേണ്ടി വണ്ണം കുറയ്ക്കുന്നതിനായാണ് മോഹന്‍ലാല്‍ പൂമുള്ളിയില്‍ ആയുര്‍വേദ ചികിത്സ ചെയ്യുന്നത്. അവാര്‍ഡ് ദാനചടങ്ങിനിടെ സംവിധായകന്‍ ജിത്തു ജോസഫ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

മുപ്പതു കോടിയോളം മുടക്കി നിര്‍മിക്കുന്ന ത്രില്ലര്‍ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കുമെന്നാണ് അറിയുന്നത്. വിദേശത്തുനിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിലെ വിഎഫ്എക്‌സ്, സ്‌പെഷല്‍ ഇഫക്ട് ജോലികള്‍ ചെയ്യുന്നത്.

തമിഴ് നടന്‍ വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, തെന്നിന്ത്യന്‍ നടി ഹന്‍സിക എന്നിവരും ചിത്രത്തിലുണ്ട്. ബജ്‌റംഗി ഭായിജാന്‍, ലിംഗ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച റോക്ലിന്‍ വെങ്കിടേഷ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related posts