മകന് പ്രണവും തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലാലിന്റെ വെളിപ്പെടുത്തല്‍. പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്.
സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി,” മോഹന്‍ലാല്‍ പറയുന്നു. പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തില്‍ താനും ആഗ്രഹിച്ചിുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം പ്രണവ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.