മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തന്റെ അഭിനയ പാടവത്തിലൂടെ കഴിഞ്ഞ നാല്പത് വര്‍ഷമായി അദ്ദേഹം ആരാധകരെ വിസ്മയിപ്പിക്കുകയാണ്.
ജീവിതത്തില്‍ ലാലേട്ടന് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് തന്റെ സിനിമകള്‍ക്കാണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്. സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചത് കൊണ്ട് ജീവിതത്തിലെ പല നല്ല നിമിഷങ്ങളും അദ്ദേഹത്തിനു നഷ്ടമായി പോയി.
ഒരു ടിവി പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം സിനിമയിലാണ് ജീവിച്ചത് എന്നാണ് മണിയന്‍പിള്ള രാജുവിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് താരം ഇത് സമ്മതിച്ചത്.
ഒപ്പം ഏറ്റവും ദുഃഖകരമായ സംഭവവും നടന് വെളിപ്പെടുത്തി. വിവാഹ വാര്‍ഷികം മറന്നതിനെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ദുബായില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാന്‍ സുചിത്രയും കൂടെ വന്നു.
യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയില്‍ ഇരിക്കുമ്പോള്‍ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗില്‍ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്. ഞാന്‍ ബാഗ് തുറന്നു നോക്കുമ്പോള്‍ അതൊരു സമ്മാനമായിരുന്നു.
ഒരു മോതിരം അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാര്‍ഷികമാണ്. ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്. സുചിത്രയുടെ വാക്കുകള്‍ അന്ന് തന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി. മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി തീയതി ഓര്‍ത്തുവെച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാന്‍.
പക്ഷെ ഇത്തരം ചെറിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യങ്ങളാണ്. ഞാന്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി.
ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു. ചെറിയ കാര്യങ്ങള്‍ എന്നത് വലിയ കാര്യങ്ങളേക്കാള്‍ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി.
അതിനു ശേഷം ഏപ്രില്‍ 28 എന്ന ആ വിവാഹ ദിവസം ഞാന്‍ മറന്നിട്ടില്ല. എന്റെ ജീവിതത്തില്‍ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമായിരുന്നു അത്. ചെറിയ കാര്യങ്ങള്‍ ചെയ്യാതിരിക്കരുത് എന്ന് ഞാന്‍ മനസിലാക്കിയെന്നു മോഹന്‍ലാല്‍ പറയുന്നു.