മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. താരത്തിന്റെ മൂന്നാം ഊഴമാണ് ഇത്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും.
സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവര്‍ മത്സര രംഗത്തുണ്ട്.
വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്. ജൂണ്‍ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാന്‍ താല്പര്യമുള്ളവരില് നിന്നും പത്രിക സ്വീകരിക്കാന്‍ ആരംഭിച്ചത്.