അമിതാഭ് ബച്ചനും മോഹൻലാലും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നുവെന്ന് വാർത്തകൾ. ഗുനാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹിന്ദിയിൽ അമിതാഭ് ബച്ചനും തെന്നിന്ത്യയിൽ മോഹൻലാലും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നെന്ന വിവരം പുറത്തു വിട്ടത് ചിത്രത്തിന്റെ നിർമാതാവായ ജയന്ത് ലാൽ ഗഡെ തന്നെയാണ്.
ചിത്രത്തോട് അമിതാഭ് ബച്ചനും മോഹൻലാലും അനുകൂലമായാണ് പ്രതികരിച്ചതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മുന്പ് മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിൽ ഹിന്ദിയിൽ അഭിഷേക് ബച്ചനും തമിഴിൽ വിക്രമും ഒരേ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.