മാടമ്പി, ഗ്രാന്റ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍- ഉണ്ണികൃഷ്ണന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ചെറിയൊരു ഇടവേളയ്ക്കുശേഷമുള്ള തിരിച്ചുവരവ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണന് അറിയിച്ചത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായത് രണ്ടര വര്‍ഷംകൊണ്ടാണ്. ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച് മേയില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. മേജര്‍ രവിയുടെ ചിത്രത്തിന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍.
ബി. ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും
