മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ആദ്യം കണ്ട മുഖമാണ് തനിക്ക് ഇപ്പോൾ ലാലിനെ കാണുന്പോൾ തോന്നുന്നതെന്ന് സംവിധായകൻ ഫാസിൽ. ഒടിയനു വേണ്ടി രൂപമാറ്റം വരുത്തിയ മോഹൻലാലിനെക്കുറിച്ചു പറയുകയായിരുന്നു അദ്ദേഹം.
മാത്രമല്ല പുലിമുരുകന്റെ അപ്പുറം പുലിഒടിയനൊക്കെ ആയി വരാനുള്ള തയാറെടുപ്പിലാണ് ലാലെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. മോഹൻലാൽ പങ്കെടുത്ത ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഫാസിൽ.
അദ്ദേഹത്തെ കൂടാതെ ജോഷി, സത്യൻ അന്തിക്കാട്, സിബി മലയിൽ തുടങ്ങിയവരും മോഹൻലാലിനെ കുറിച്ച് വാചാലരായി. ഒടിയനു വേണ്ടി മോഹൻലാൽ വണ്ണം കുറച്ചത് ഏറെ ചർച്ച ചെയ്യുന്നതിനിടെയാണ് പ്രമുഖ സംവിധായകർ താരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത്.