തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് നടന് മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്തി. അരമണിക്കൂറോളം ഇരുവരും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്. പത്മഭൂഷണ്‍ നേടിയതില്‍ അഭിനന്ദിക്കാനാണ് എത്തിയതെന്ന് പറയുമ്പോഴും രാഷ്ട്രീയം തന്നെയാണ് ഇരുവരും സംസാരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി ആദ്യം പരിഗണിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു. പിന്നീടാണ് കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കിയത്. അടുത്തിടെ ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.