മോഹന്‍ലാലും മീനയും മലയാളിക്കെന്നും ഇഷ്ടമുള്ള താരജോഡികളാണ്. ഭാഗ്യജോഡി എന്നറിയപ്പെടുന്ന ഇവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ആസ്വദിച്ചിരിക്കുക എന്നതും രസകരം.
കുടുംബചിത്രമാണെങ്കില്‍ അതു പ്രേക്ഷകരെ കൂടുതല്‍ തൊട്ടുണര്‍ത്തും. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദൃശ്യം, ദൃശ്യം-2, ചന്ദ്രോത്സവം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം എന്നീ ചിത്രങ്ങളില്‍ ഇരുവരുടെയും കെമിസ്ട്രി അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് മലയാളി പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്.
25 വര്‍ഷത്തോളമായി മോഹന്‍ലാല്‍ എന്ന മഹാനടനുമായി തുടരുന്ന കെമിസ്ട്രിയുടെ രഹസ്യം വെളിപ്പെടുത്തുകയാണ് മീന.
ഒരു പ്രമുഖ ചാനലിലെ പ്രോഗ്രാമിലാണ് ഇതേക്കുറിച്ച് മീന പറയുന്നത്. തന്റെ താല്പര്യങ്ങള് പൂര്‍ണമായും മനസിലാക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മീന പറയുന്നു.
ലാലുമായി സൗഹൃദം സൂക്ഷിക്കുന്ന മീന കുറച്ചുപേരുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിള്‍ ആണെന്നും അതിലൊരാളാണ് ലാലെന്നും പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനെക്കാള്‍ ജീവിച്ചു എന്നു പറയുന്നതാകും ഉചിതമെന്നും മീന.
കാരണം കാമറയ്ക്കു മുന്നിലെത്തിയാല്‍ മോഹന്‍ലാല്‍ കഥാപാത്രമായി അഭിനയിക്കുകയാണെന്ന് ആര്‍ക്കും തോന്നുകയില്ല, തനിക്കും അങ്ങനെ തോന്നിയിട്ടില്ല.
ജീവിക്കുന്നതു പോലെയാണ് അനുഭവപ്പെടുക. മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ജീവിക്കാനാണ് ശ്രമിച്ചതെന്നും മീന.