മോഹൻലാൽ-മീര ജാസ്മിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത മീര അടുത്തിടെ പത്തു കല്പനകൾ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
മോഹൻലാൽ അജോയ് വർമ്മ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നീരാളിയിൽ മോഹൻലാലിന്റെ ഭാര്യാ വേഷത്തിൽ മീര എത്തുമെന്നാണു പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവർത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരികയാണ്. രണ്ട് നായികമാരാണ് ഈ സിനിമയിലുള്ളതെന്ന് നേരത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
പാർവതി നായരാണ് ഒരു നായികയെന്ന് ഒൗദ്യോദികമായി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഈ ചിത്രത്തിൽ ലാലിനൊപ്പം മീനയും എത്തുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. മീനയ്ക്ക് പകരക്കാരിയായാണ് മീര എത്തുന്നതെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.