ഇന്ത്യാ-പാക് യുദ്ധത്തിന്റെ കഥ പറയുന്ന മേജർ രവിയുടെ മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സിൽ നിന്ന് നിക്കി ഗൽറാണി പിൻവാങ്ങിയതായി റിപ്പോർട്ട്. അല്ലു അർജുന്റെ ഇളയസഹോദരനും തെലുങ്ക് നടനുമായ അല്ലു സിരിഷിന്റെ നായികയായ ഒരു തമിഴ് പെണ്‍കുട്ടിയുടെ വേഷമായിരുന്നു നിക്കിക്കായി നീക്കിവച്ചിരുന്നത്. ഇതിന്റെ ചിത്രീകരണം ഈ മാസം പൊള്ളാച്ചിയിൽ ആരംഭിക്കാനിരിക്കുകയായിരുന്നു.
ഇതിനിടെയാണ് നിക്കിയുടെ അപ്രതീക്ഷിത പിൻമാറ്റമുണ്ടായിരിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ മാറിയതും ഇതിനിടെ നേരത്തെ കരാർ ഒപ്പിട്ട ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കേണ്ടിവരികയും ചെയ്തതാണ് പിൻമാറ്റത്തിന് കാരണമെന്നാണ് നിക്കിയുടെ വിശദീകരണം