മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് അണിയറപ്രവർത്തകർ. ലൂസിഫർ യാഥാർത്ഥ്യമാകാൻ പോകുകയാണെന്നാണ് മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുന്പാവൂർ എന്നിവരെല്ലാം ഒരേ സ്വരത്തിൽ അറിയിച്ചത്.
ഇത്രെയും നാൾ താനും മുരളി ഗോപിയും മനസിൽ കൊണ്ടു നടന്ന ചിത്രത്തിന്റെ തിരക്കഥ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചുവെന്നും ലൂസിഫർ മികച്ചയൊരു ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
ഒരുപാട് നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ലൂസിഫറിന്റെ കഥ കേൾക്കുകയും തിരക്കഥ മുഴുവൻ വായിക്കുകയും ചെയ്തു. മോഹൻലാൽ സാർ വളരെ സന്തോഷത്തോടെ ഈ ചിത്രം ചെയ്യണമെന്നും പറഞ്ഞു.
നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. വളരെ മനോഹരമായ ചിത്രമായിരിക്കുമിതെന്ന് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുന്പാവൂർ അറിയിച്ചു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ.