തേഞ്ഞിപ്പലം: നടൻ പദ്മശ്രീ മോഹൻലാലിനും പി.ടി. ഉഷയ്ക്കും ഡിലിറ്റ് നൽകി കാലിക്കട്ട് സർവകലാശാലയുടെ ആദരം. കാന്പസിലൊരുക്കിയ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിലാണ് ഡിലിറ്റ് ദാനം നടന്നത്. സംസ്ഥാന ഗവർണറും ചാൻസലറുമായ പി.സദാശിവം, പ്രോചാൻസലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്, വൈസ്ചാൻസലർ ഡോ. കെ.മുഹമ്മദ് ബഷീർ, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കും രാജ്യത്തെ മറ്റു ഭാഷകളിലെ സിനിമാ അഭിനയ മികവ് പരിഗണിച്ചുമാണ് മോഹൻലാലിന് കാലിക്കട്ട് സർവകലാശാലയുടെ പരമോന്നത ബഹുമതി നൽകിയത്. കോമണ്‍വെൽത്ത് ഗെയിംസ് റിക്കാർഡിനുടമയായ പി.ടി ഉഷ അന്താരാഷ്ട്രതലത്തിൽ 103 മെഡലുകൾ നേടിയിട്ടുണ്ട്.
തനിക്കു ലഭിച്ച ആദരം മലയാള സിനിമാ കൂട്ടായ്മയ്ക്ക് ലഭിച്ച അംഗീകരമാണെന്ന് മോഹൻലാൻ പറഞ്ഞു. തന്റെ കായിക രംഗത്തെ വർച്ചയ്ക്ക് ഒപ്പം നിന്ന കാലിക്കട്ട് സർവകലാശാല നൽകുന്ന കിരീടം വളർത്തമ്മ നൽകുന്ന ആദരമാണെന്ന് പി.ടി. ഉഷയും പറഞ്ഞു.