വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍. ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
സൈനികരെയും മോഹൻലാൽ കാണും. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് മോഹൻലാൽ വയനാട്ടിലെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചയും നടത്തി.
അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തിരച്ചില്‍ അഞ്ചാംനാളിലേക്ക് എത്തിനിൽക്കുമ്പോൾ ഇരുന്നൂറ്റി അന്‍പതില്‍പ്പരം ആളുകളെയാണ് ഇനി കണ്ടെത്താനുളളത്.
ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും തിരച്ചില്‍ നടത്തും. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര് ഇന്നും ദൗത്യത്തിന്റെ ഭാഗമാകും. ദുരന്തത്തില്‍ ഇതുവരെ 338പേര്‍ക്ക് ജീവന് നഷ്ടമായി. ചാലിയാറില്‍നിന്ന് 16 മൃതദേഹങ്ങളും ദുരന്തഭൂമിയില്‍നിന്ന് ആറ് മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു.