ഹൈദരാബാദ്: മോഹന്‍ലാലിന് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരം. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആന്ധ്ര സര്‍ക്കാരിന്‍റെ പുരസ്‌കാരമാണ് മോഹന്‍ലാലിനെ തേടിയെത്തിയത്. ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര സര്‍ക്കാരിന്‍റെ ചലച്ചിത്ര വിഭാഗം പുരസ്‌കാരമായ നന്തി അവാർഡ് ലഭിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ജനതാ ഗാരേജിലെ പ്രകടനത്തിന് ജൂണിയര്‍ എന്‍ടിആറിനും ലഭിച്ചു.
ആന്ധ്ര ചലച്ചിത്ര പുരസ്‌കാരം: മോഹന്‍ലാല്‍ മികച്ച സഹനടന്‍
