മോഹൻലാലിന് നല്ല സിനിമകൾ ഉണ്ടാകാത്തത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലെന്ന് സംവിധായകൻ ഭദ്രൻ.
സ്ഫടികം എന്ന ചിത്രത്തിന്റെ 4കെ റിലീസുമായി ബന്ധപ്പെട്ടു നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഞാന്‍ തുറന്നു പറയുന്ന കൂട്ടത്തിലായതു കൊണ്ടു എനിക്ക് പേടിയൊന്നുമില്ല. മോഹന്‍ലാലിന്റെ കൂടെ കൂടുന്ന കഥകള്‍ക്കാണ് കുഴപ്പം.
മോഹന്‍ലാല്‍ എന്നും മോഹന്‍ലാല്‍ തന്നെയാണ്. നൈസര്‍ഗികമായ ആ പ്രതിഭ അദ്ദേഹത്തില്‍ ജനിച്ചപ്പോള്‍ മുതല്‍ ഉള്ളതാണ്. അത് അദ്ദേഹം ട്യൂണ്‍ ചെയ്ത് എടുത്തതൊന്നുമല്ല.
മറ്റുനടന്മാരില് നിന്നുമൊക്കെ വ്യത്യസ്തയമായി ലാലിന് ഉള്ള ഒരു പ്രത്യേകത എന്താണന്നു വച്ചാല്‍ ഒരു കഥ പറയുമ്പോള്‍ തന്നെ അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിനുള്ളില്‍ ഒരു കെമിസ്ട്രി രൂപപ്പെടുന്നു എന്നതാണ്.
ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിന് പോലും ഡിഫൈന്‍ ചെയ്യാന്‍ സാധിക്കില്ല. ലാല്‍ അതിനനുസരിച്ച് രൂപാന്തരപ്പെടുകയാണ് ചെയ്യുക.
ആ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ എത്തുന്നില്ല. കണ്ടന്റ് ഓറിയന്റഡ് ആയിട്ടുള്ള കഥകള്‍ കടന്നു ചെല്ലുന്നില്ല. അത്തരമൊരു കഥ വന്നാൽ തീർച്ചയായും ആ പഴയ മോഹൻ തിരികെ വരും.
കുറെ ശബ്ദങ്ങളും ബഹളങ്ങളും സ്റ്റണ്ടും കാണിക്കുന്നതൊന്നുമല്ല സിനിമ. കഥയുമായി ചെല്ലുന്നവർ മനസ്സിലാക്കേണ്ട കാര്യം അതാണ്.
എവിടെയെങ്കിലും രണ്ടുമൂന്ന് സ്ഥലത്ത് നമ്മുടെ ഹൃദയത്തെ പിഞ്ചി എടുക്കുന്ന നിമിഷങ്ങൾ ഉണ്ടെങ്കിൽ അത് പ്രേക്ഷകന് തന്റെ ജീവിതമാണെന്ന തോന്നൽ ഉണ്ടായാൽ അത് നല്ല കണ്ടന്റ് ഉള്ള സിനിമയായി മാറും.
ഇതൊക്കെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാകും, അദ്ദേഹം തിരിച്ചു വരും എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ.
നല്ല കണ്ടന്റ് ഇല്ലാത്ത സിനിമകൾ വരുന്നതാണ് തിയറ്ററിൽ കലക്ഷൻ കുറയാൻ കാരണം. ജയ ജയ ജയ ജയ ഹേ എന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.
എന്തുകൊണ്ടാണ്, ഭാര്യാഭർത്താക്കൻമാർ തമ്മിലുള്ള ആ ബന്ധമൊക്കെ നമ്മളെ കുറെ നേരത്തേക്ക് തിയറ്ററിൽ പിടിച്ചിരുത്തുന്നു.
ന്നാ താൻ കേസ് കൊട് ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും നല്ല സിനിമയാണ്. അതിൽ കുഞ്ചാക്കോ ബോബൻ എന്തൊരു നല്ല പ്രകടനമായിരുന്നു.
എനിക്ക് ആ സിനിമ തിയറ്ററിൽ കാണാൻ കഴിഞ്ഞില്ല. എന്റെ വീട്ടിലെ തിയറ്ററിൽ കഴിഞ്ഞ ആഴ്ചയാണ് കണ്ടത്. അതിന്റെ തിരക്കഥയും മേക്കിംഗും കുഞ്ചാക്കോ ബോബന്റെ വേഷവും അതിലെ ജഡ്ജും ഒക്കെ എന്ത് രസമായിരുന്നു.
പൊളിറ്റിക്കൽ സറ്റയർ മലയാളത്തിൽ അതാത് കാലഘട്ടത്തിൽ സംഭവിക്കും. അങ്ങനെ കുറെ കാലം മുൻപ് സംഭവിച്ചതാണ് കെ.ജി. ജോർജിന്റെ പഞ്ചവടി പാലം.
എന്തൊരു ഗംഭീര സിനിമയിരുന്നു അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കുഴപ്പങ്ങൾ തിരുത്താൻ ആർക്കാണ് കഴിയുക. ഇങ്ങനെയുള്ള സിനിമകൾ അതാത് കാലഘട്ടത്തിൽ സ്വാഭാവികമായി സംഭവിക്കും. ഭദ്രൻ പറഞ്ഞു.