കൊച്ചി: മോഹന്‍ലാലിന് ജന്മദിനാശംസകള് നേര്‍ന്ന് മമ്മൂട്ടി. മോഹന്‍ലാലിന്റെ 62-ാം പിറന്നാളിന് ആശംസ നേര്‍ന്ന് “പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’ എന്നാണ് മമ്മുട്ടി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്.
നിമിഷങ്ങള്‍ക്കകം ഇതു വൈറലുമായി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടിയുടെ ആശംസ. പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ജയസൂര്യ തുടങ്ങി താരങ്ങളും നിരവധി ആരാധകരും ഇതിനു താഴെ കമന്റ്കളുമായി എത്തി.
മോഹന്‍ലാലിന്റ് പിറന്നാളാഘോഷത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി.ഭാര്യ സുചിത്ര, സുഹൃത്തും സന്തരസഹചാരിയും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍, മറ്റു സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം കേക്കുമുറിച്ച് ആഘോഷിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.