തിരുവനന്തപുരം: സിനിമാ ലോകം കോവിഡിനെ അതിജീവിക്കുമൈന്ന് നടൻ മോഹൻലാൽ. പിറന്നാൾ ദിനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോഹൻലാൽ പ്രത്യാശ പ്രകടിപ്പിച്ചത്.
അഭിനയ ജീവിതത്തിലെ 40 വർഷം കൊടുങ്കാറ്റു പോലെ കടന്നു പോയെന്നും അദ്ദേഹം പറഞ്ഞു. തനിക്കായി പ്രാർഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.